പട്ടി കടിച്ചതിന്റെ വിരോധത്തില്‍ വീട് കയറി ആക്രമിച്ചെന്ന് പരാതി

Update: 2025-05-31 15:40 GMT

ഇരിട്ടി: പട്ടി കടിച്ചതിന്റെ വിരോധം തീര്‍ക്കാന്‍ വയോധികനെ വീട്ടില്‍ കയറി ആക്രമിച്ചെന്നും കോടാലി കൊണ്ട് കാര്‍ വെട്ടിപൊളിച്ചെന്നും പരാതി. പായം വിളമന ഒറ്റക്കൊമ്പന്‍ചാല്‍ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായില്‍ ജോണ്‍ (80) ആണ് ഇരിട്ടി പൊലീസില്‍ പരാതി നല്‍കിയത്. വിളമനയില്‍ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ജോണിന്റെ വളര്‍ത്തുനായ സന്തോഷിനെ കടിച്ച സംഭവത്തില്‍ ഇരുവരും തമ്മില്‍ മുന്‍പു വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതില്‍ മധ്യസ്ഥ ചര്‍ച്ച ഉള്‍പ്പെടെ നടത്തിയിരുന്നു. അതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോണിന്റെ വീട്ടില്‍ കയറി സന്തോഷ് ആക്രമണം നടത്തിയത്. കോടാലികൊണ്ട് കാര്‍ വെട്ടിപൊളിക്കുകയും ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.