താമരശ്ശേരി ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു

Update: 2025-10-08 08:59 GMT

കോഴിക്കോട്: താമരശ്ശേരി ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവാണ് ഡോക്ടറെ വെട്ടിയത്. കുട്ടിക്ക് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് ആശുപത്രിക്കെതിരേ വീട്ടുകാര്‍ രംഗത്തുവന്നിരുന്നു. കുട്ടിയുടെ മരണശേഷം പിതാവ് വലിയ തരത്തിലുള്ള മാനസിക പ്രയാസം അനുഭവിച്ചിരുന്നെന്നാണ് വിവരം.

ഒമ്പതു വയസ്സുകാരിയായ തന്റെ മകള്‍ മതിയായ ചികില്‍സ ലഭിക്കാത്തതുകൊണ്ടാണ് മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് ഡോക്ടറെ സനൂപ് വെട്ടിയത്. 'എന്റെ മകളെ കൊന്നവന്‍' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തിയത്.

എന്നാല്‍ ഡോക്ടറെ വെട്ടിയതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നു വ്യക്തമല്ല. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ കഴിഞ്ഞാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Tags: