എംഡിഎംഎയുമായി യുവ ഡോക്ടര്‍ അറസ്റ്റില്‍

Update: 2025-09-09 07:53 GMT

കൊച്ചി: നഗരത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ എറണാകുളം സ്വദേശിയായ യുവ ഡോക്ടറെ എംഡിഎംഎയുമായി പോലിസ് പിടികൂടി. വടക്കന്‍ പറവൂര്‍ സ്വദേശിയായ അംജദ് (28) നെയാണ് ഡാന്‍സ് പാര്‍ട്ടിക്ക് എത്തിയപ്പോള്‍ പോലിസ് സംഘം പിടികൂടിയത്.

സംഭവം നടന്നത് നഗരത്തിലെ ഒരു സ്വകാര്യ ഫ്‌ലാറ്റിലാണ്. പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് വിഭാഗം ഉദ്യോഗസ്ഥര്‍ സംശയാസ്പദമായി കണ്ട ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയും, എംഡിഎംഎ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ അംജദ് മയക്കുമരുന്ന് പാര്‍ട്ടിക്ക് എത്തിയതാണെന്ന് പോലിസിനോട് സമ്മതിച്ചു.

പ്രാഥമിക പരിശോധനയില്‍ ഉക്രൈനില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, സമീപകാലത്താണ് സ്വകാര്യ ആശുപത്രിയില്‍ ജോലി ആരംഭിച്ചതെന്നും പോലിസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി.

Tags: