ചികില്‍സക്കെത്തിയ യുവതിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ അറസ്റ്റില്‍

Update: 2025-08-12 15:36 GMT

കോട്ടയം: ചികില്‍സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കോട്ടയം മുന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറസ്റ്റില്‍. എഴുപതുകാരനായ ഡോക്ടര്‍ പി എന്‍ രാഘവനാണ് അറസ്റ്റിലായത്. പാലാ മുരിക്കുംപുഴയില്‍ ഇയാള്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. ഇവിടെയെത്തിയ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ചികിത്സയ്ക്കായി ക്ലിനിക്കില്‍ എത്തിയ 24 കാരിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. 24 കാരിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.