'ഉറങ്ങുന്നതിനുമുമ്പ് ഫോണ്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക!'

Update: 2025-09-22 09:57 GMT

ന്യൂഡല്‍ഹി: ഉറങ്ങുന്നതിനുമുമ്പ് ഫോണ്‍ ഉപയോഗിക്കുന്നത് ഉറക്കം കെടുകത്തുമെന്ന് പഠനം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് മെലറ്റോണിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെ ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പഠങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കിടക്കുന്നതിന് മുമ്പ് ഫോണ്‍ ലാപ്‌ടോപ്പ് തുടങ്ങിയവയുടെ ഉപയോഗം അടുത്ത രാത്രിയിലെ വരെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പലരും രാവിലെ മുതലുള്ള പ്രവൃത്തിദിനം കഴിഞ്ഞ് ബെഡ്‌റൂമിലേക്ക് കയറുന്നത് ഉറക്കം എന്നതിലുപരി വിശ്രമം എന്ന നിലക്കാണ്. ഉറക്കത്തിനുമുമ്പുള്ള ഈ സമയം പലരും ഫോണ്‍ നോക്കാന്‍ വിനിയോഗിക്കുന്നു. എന്നാല്‍ വിശ്രമം വേണ്ട സമയത്ത് നടത്തുന്ന മൊബൈല്‍ സ്‌ക്രോളിംങ് തലച്ചോറിനെ ആശയകുഴപ്പത്തിലാക്കുകയും അത് ഉറക്കത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ഉറങ്ങുന്നതിനു മുമ്പ് ഫോണ്‍ ഉപയോഗിക്കുന്നത് അടുത്ത ദിവസം ഉന്മേഷത്തോടെ ഉണരാനുള്ള സാധ്യത ഇല്ലാതാക്കുകയും അത് ആ ദിവസത്തെ ഊര്‍ജ്ജസ്വലതയെ ബാധിക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ മാനസികാരോഗ്യത്തെ ബാധിക്കുന്നത് നിങ്ങളുടെ ജീവിതത്തെ മുഴുവനായും നശിപ്പിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തെ പല ഡോക്ടര്‍മാരും ഇത് സംബദ്ധിച്ച കാര്യങ്ങളില്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഫോണിലെ നീല വെളിച്ചം തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുകയും തലച്ചോറ് പകല്‍ സമയമാണെന്ന് കരുതുകയും ഇക്കാരണത്താല്‍, വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുകയും ചെയ്യുന്നു.

Tags: