തൃശൂര്‍പൂരം അലങ്കോലമാക്കല്‍; കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി

Update: 2025-07-07 06:12 GMT

തൃശൂര്‍: തൃശൂര്‍പൂരം അലങ്കോലമാക്കല്‍ ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്ത് വെച്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍.

പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കി.

ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും യുഡിഎഫും ആരോപണം ഉന്നയിച്ചിതനിനേ തുടര്‍ന്നാണ് സംഭവം വിവാദത്തിലായത്.

Tags: