സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം; കണ്ണൂരില്‍ ലീഗ് നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദിച്ചു

Update: 2025-11-21 04:26 GMT

കണ്ണൂര്‍: മാട്ടൂലില്‍ മുസ്‌ലിം ലീഗ് നേതാവിന് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു. മാട്ടൂല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് നസീര്‍ ബി മാട്ടൂലിനാണ് മര്‍ദനമേറ്റത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ലീഗ് ഓഫീസിനു സമീപത്തെ റോഡില്‍ വെച്ചാണ് നസീറിനെ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പഞ്ചായത്തില്‍ കഴിഞ്ഞ തവണ മല്‍സരിച്ചയാള്‍ക്ക് സീറ്റു നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നെതന്നാണ് സൂചന. മര്‍ദനത്തിനിടെ അവശനായി റോഡില്‍ കുഴഞ്ഞുവീണ നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.