അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചീറ്റ് നല്‍കിയ വിജിലന്‍സ് റിപോര്‍ട്ട് കോടതി തള്ളി

Update: 2025-08-14 07:54 GMT

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എം ആര്‍ അജിത് കുമാറിന് തിരിച്ചടി. അജിത്കുമാറിന് ക്ലീന്‍ചീറ്റ് നല്‍കിയ വിജിലന്‍സ് റിപോര്‍ട്ട് കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കും. വിജിലന്‍സ് കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്ന് കോടതി പറഞ്ഞു. വിജിലന്‍സിന്റെ റിപോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് നാഗരാജാണ് കോടതിയെ സമീപിച്ചത്.

ആഡംബര വീട് നിര്‍മിക്കുനത് അനധികൃത പണം ഉപയോഗിച്ചാണെന്ന പി.വി. അന്‍വറിന്റെ ആരോപണമാണ് വിജിലന്‍സ് പരിശോധിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്. നിലവില്‍ അന്വേഷണ റിപോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി.

എം ആര്‍ അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവിടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.അതേസമയം, ആരോപണമുന്നയിച്ച പി വി അന്‍വര്‍ അടക്കമുള്ള ആളുകള്‍ക്ക് കോസില്‍ കക്ഷി ചേരാനുള്ള അവസരമുണ്ടാകും.

Tags: