'ഇന്‍സ്റ്റ ക്യൂന്‍' അമന്‍ദീപ് കൗര്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റില്‍

Update: 2025-05-27 03:04 GMT

അമൃത്‌സര്‍: ഹെറോയിന്‍ കൈവശം വച്ചതിന് സര്‍വീസില്‍ നിന്നും പിരിച്ച വിട്ട സീനിയര്‍ പോലിസ് കോണ്‍സ്റ്റബിള്‍ അമന്‍ദീപ് കൗറിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റ ക്യൂന്‍ എന്ന പേരില്‍ ഥാര്‍ വാഹനവുമായി യൂണിഫോമിലും മറ്റും വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്ന അമന്‍ദീപ് സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറുമായിരുന്നു. 2018 മുതല്‍ 2025 വരെ അമന്‍ദീപിന്റെ വരുമാനം 1,08,37,550 രൂപയാണെന്നും ചെലവ് 1,39,64,802.97 രൂപയാണെന്നും വിജിലന്‍സ് അറിയിച്ചു. 31 ലക്ഷമാണ് അധികമായി ഇവര്‍ ചെലവാക്കിയത്. ഇതിന്റെ സ്രോതസ് കാണിക്കാന്‍ സാധിക്കാത്തതിനാലാണ് അറസ്റ്റ്.


പഞ്ചാബ് പോലിസിന്റെ ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഏപ്രില്‍ രണ്ടിന് അമന്‍ദീപിനെ ആദ്യം അറസ്റ്റ് ചെയ്തത്. അവരുടെ മഹീന്ദ്ര ഥാറില്‍ നിന്നും 17.71 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. തന്നെ വ്യാജ കേസില്‍ കുടുക്കിയെന്നാണ് അമന്‍ദീപ് ആരോപിക്കുന്നത്.