സഭയില്‍ നിര്‍ണായക ബില്ലുകളില്‍ ചര്‍ച്ച, രാഹുല്‍ ഗാന്ധി വിദേശത്ത്; പാര്‍ട്ടിക്കകത്ത് അതൃപ്തി

Update: 2025-12-17 07:35 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിര്‍ണ്ണായകമായ ബില്ലുകള്‍ ചര്‍ച്ചയ്ക്ക് വരുന്ന സമയത്ത് രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തുന്നതില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. വിബി ജി റാം ജി ബില്ലുമായി ബന്ധപ്പെട്ട് സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എംപിമാര്‍ക്ക് മൂന്ന് ദിവസത്തെ വിപ്പ് നല്‍കിയിരുന്ന ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്.

മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരേ രംഗത്തെത്തി. വിദേശത്തേക്ക് പോകുന്നത് പാര്‍ട്ടിയുടെ പോരാട്ടവീര്യത്തെ ബാധിക്കുമെന്ന് അവര്‍ പറയുന്നു. ജനകീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ഇടപെടേണ്ടതുണ്ടെന്നും അതിന് ഇത്തരം യാത്രകള്‍ ഒഴിവാക്കണമെന്നും നേതാക്കള്‍ പറയുന്നു.

Tags: