ഭിന്നശേഷിക്കാരിയായ കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവം; ഗര്‍ഭിണിയായതിനു പിന്നില്‍ പിതാവ്
മുംബൈ: ഭിന്നശേഷിക്കാരിയായ കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഡിഎന്‍എ റിപോര്‍ട്ട് കുട്ടിയുടെ പിതാവിന്റെ ഡിഎന്‍എയുമായി സാമ്യം. സംഭവത്തില്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. ബലാല്‍സംഗക്കേസില്‍ സംശയമുള്ള 17 പ്രതികളുടെ സാമ്പിളുകളില്‍ നിന്നാണ് പിതാവാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പോലിസ് കണ്ടെത്തിയത്.
2025 സെപ്റ്റംബറിലാണ് നടുക്കുന്ന സംഭവം പുറംലോകം അറിയുന്നത്. ഇരയായ ഇരുപതുകാരിക്ക് ചെവി കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ല. വയറുവേദനയുണ്ടെന്ന് കുട്ടി മുത്തശ്ശിയോടു പറഞ്ഞതോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടന്ന പരിശോധനയില്‍ കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ സംഭവം പോലിസില്‍ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് സംശാസ്പദമായി 17 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടന്ന ഡിഎന്‍എ പരിശേധനയാലാണ് പ്രതിയായ പിതാവ് കുടുങ്ങിയത്.