സിനിമാ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം

Update: 2024-04-20 06:43 GMT

കൊച്ചി: സിനിമാ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലായിരുന്നു സംഭവം. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപോര്‍ട്ടുകള്‍.

മോഷ്ടാവ് അടുക്കള വഴി അകത്തുകയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോലിസും വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു.

Tags:    

Similar News