ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ പ്ലാസകളില്‍ ഡിജിറ്റല്‍ പണമിടപാട് മാത്രം

Update: 2026-02-21 05:31 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ പണമിടപാട് മാത്രം അനുവദിക്കാനുള്ള നീക്കവുമായി ദേശീയപാത അതോറിറ്റി. ഫാസ്ടാഗ് അല്ലെങ്കില്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ മാത്രമാകും ഇനി സ്വീകരിക്കുക. പണമായി ടോള്‍ അടയ്ക്കാന്‍ അനുവദിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. നിലവില്‍ ഫാസ്ടാഗ് നിര്‍ബന്ധമാണെങ്കിലും, അതില്ലാത്ത വാഹനങ്ങള്‍ക്ക് പണമായി ടോള്‍ അടയ്ക്കുമ്പോള്‍ ഇരട്ടിയോളം തുക ഈടാക്കുന്ന രീതിയാണ് പ്രാബല്യത്തിലുള്ളത്. യുപിഐ വഴി അടയ്ക്കുന്നവര്‍ക്ക് സാധാരണ നിരക്കിന്റെ 1.25 മടങ്ങാണ് ഈടാക്കുന്നത്.

ടോള്‍ ശേഖരണം കൂടുതല്‍ സുതാര്യവും വേഗത്തിലും ആക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമാണ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനുള്ള തീരുമാനം എന്നാണ് അധികൃതര്‍ അറിയിച്ചത്.

Tags: