ഡീസല്‍ വില വര്‍ധന; തായ്ലന്‍ഡിലെ മല്‍സ്യബന്ധന വ്യവസായം തകര്‍ച്ചയുടെ വക്കില്‍
തായ്‌ലാന്‍ഡ്: ഡീസല്‍ വിലയിലെ വര്‍ധനയില്‍ തായ്ലന്‍ഡിലെ മല്‍സ്യബന്ധന വ്യവസായം തകര്‍ച്ചയുടെ വക്കില്‍. ഇവിടങ്ങളില്‍ ആയിരക്കണക്കിന് ബോട്ടുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്നാണ് വിവരം.
ഡീസല്‍ വിലയിലെ കുത്തനെയുള്ള വര്‍ധനവ് കാരണം ആയിരത്തിലധികം മത്സ്യബന്ധന ബോട്ടുകള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു.
തങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും ചിലര്‍ക്ക് ബോട്ടുകള്‍ നങ്കൂരമിടേണ്ടി വന്നിട്ടുണ്ടെന്നും സമുത് സോങ്ക്രാം പ്രദേശത്തെ ബോട്ട് ഉടമകള്‍ പറയുന്നു. സ്ഥിതി വളരെ ഗുരുതരമായി മാറിയതിനാല്‍ പലരും തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുന്നതിനെക്കുറിച്ച് പോലും ആലോചിക്കുകയാണെന്നും ഇവര്‍ പറയുന്നു. സ്ഥിതി ഇനിയും വഷളായാല്‍ ജനജീവിതത്തെ അത് സാരമായി ബാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.