തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആക്ഷേപം ആപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും അതുകൊണ്ടു തന്നെ എംഎല്‍എ സ്ഥാനം രാജിവക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം എന്നത് നോമിനേറ്റ് ചെയ്യപ്പെട്ട സ്ഥാനമാണ്. അല്ലാതെ തിരഞ്ഞടുക്കപ്പെട്ട സ്ഥാനമല്ലെന്നും അദ്ദേഹം വ്യക്താമാക്കി.
ഷാഫിപറമ്പിലിന്റ സ്‌കൂളില്‍ പഠിച്ചയാളാണ് രാഹുല്‍, ഷാഫി പറമ്പില്‍ അവിടത്തെ ഹെഡ്മാസ്റ്റര്‍ ആണ് എന്നും ഷാഫി പറമ്പില്‍ എന്തെങ്കിലും മിണ്ടിയോ എന്നും അയാള്‍ നാടു വിട്ടോ എന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തന്നെ ഇതൊക്കെ നാണക്കേടാണെന്നും അസംബ്ലിയിിലും തരംതാണ പ്രസംഗമാണ് അയാള്‍ നടത്തിക്കൊണ്ടിരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങളുടെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസില്‍ ധാരണ. നിയമസഭാ അംഗങ്ങളായ എല്‍ദോസ് കുന്നപ്പള്ളി, എം വിന്‍സന്റ് എന്നിവരുടെ കാര്യത്തിലെടുത്ത സമീപനം തന്നെ രാഹുലിനോടും സ്വീകരിച്ചാല്‍ മതിയെന്നു ധാരണയായി. ഇവര്‍ക്കു രണ്ടുപേര്‍ക്കുമെതിരെ കേസും കുറ്റപത്രവുമുണ്ടെങ്കില്‍ രാഹുലിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നതും കണക്കിലെടുത്താണ് തീരുമാനം.
രാഹുലിനെതിരേ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന് പോലിസും തീരുമാനിച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഒരു അഭിഭാഷകന്‍ പരാതി നല്‍കിയിട്ടുള്ളത്. കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ആരോപണവിധേയനെതിരെ പരാതിക്കാരന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗര്‍ഭഛിദ്രം നടന്നിട്ടുണ്ടോ, ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ, ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്നീ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ലെന്നും പോലിസ് വിലയിരുത്തുന്നു.
