ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ടോ?; റിപോര്‍ട്ടുകള്‍ പുറത്തു വിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍

Update: 2025-06-14 05:31 GMT
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ടോ?; റിപോര്‍ട്ടുകള്‍ പുറത്തു വിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ടോ?. ചില മാധ്യമ റിപോര്‍ട്ടുകളാണ് ഇത്തരം ഒരു ചോദ്യത്തിന് അടിസ്ഥാനം. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ, നെതന്യാഹു രാജ്യം വിട്ടതായി അവകാശപ്പെടുന്ന ഒന്നിലധികം മാധ്യമ റിപോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. നെതന്യാഹു ഗ്രീസിലേക്ക് പലായനം ചെയ്തതായി അവകാശപ്പെടുന്ന ഒരു വാര്‍ത്താ ലേഖനം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഇസ്രായേല്‍ മാധ്യമ റിപോര്‍ട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ലേഖനം എന്നാണ് ഇര്‍ന എന്ന മാധ്യമം പറയുന്നത്.

നെതന്യാഹുവിന്റെ വിമാനമായ 'വിങ് ഓഫ് സിയോണ്‍' രണ്ട് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ അധിനിവേശ പ്രദേശങ്ങള്‍ക്ക് പുറത്തുള്ള ഒരു അജ്ഞാത ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതായി കാണിക്കുന്ന ഒരു ചിത്രം ഇസ്രായേല്‍ മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ടതായി ഇര്‍ന പറയുന്നു.

പിന്നീട്, ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ വിമാനം ഇറങ്ങിയതായി ഇസ്രായേലിന്റെ ചാനല്‍ 12 റിപോര്‍ട്ട് ചെയ്തു. അതേസമയം, തെല്‍ അവീവ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

Tags:    

Similar News