വയറിളക്കവും ചര്‍ദിയും; തൃക്കാക്കരയില്‍ 35 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ 35 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎംഎം കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെയാണ് വയറിളക്കവും ചര്‍ദിയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 25 പെണ്‍കുട്ടികളേയും, 10 ആണ്‍കുട്ടികളേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹോസ്റ്റല്‍ ടാങ്കിലെ വെള്ളം മലിനമായതാണ് കാരണമെന്നാണ് നിഗമനം. ആരോഗ്യവിഭാഗം സ്ഥലത്തെത്തി ,ടാങ്കിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപോര്‍ട്ട് വന്നാലെ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു.