ധീരജ് വധം;കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്ത് എസ്എഫ്‌ഐ ;അക്രമം പരിധി വിട്ടാല്‍ നോക്കിനില്‍ക്കില്ല:കെ മുരളീധരന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെങ്കില്‍ സംരക്ഷിക്കില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി

Update: 2022-01-11 09:12 GMT

പത്തനംതിട്ട: ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു. ഓഫിസ് പൂര്‍ണമായും നശിച്ചു.

ധീരജ് കൊല്ലപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ സിപിഎം നടത്തുന്ന അക്രമം പരിധി വിട്ടാല്‍ നോക്കിനില്‍ക്കില്ലെന്നു കെ മുരളീധരന്‍ എംപി പറഞ്ഞു. അന്വേഷണം നടക്കട്ടേയെന്നും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെങ്കില്‍ സംരക്ഷിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

എസ് ഡി പിഐയും ആര്‍എസ്എസും എതിര്‍ സ്ഥാനത്തു വരുമ്പോള്‍ അവരുടെ ഓഫിസുകള്‍ക്കു നേരെ സിപിഎം അക്രമണം അഴിച്ചുവിടുന്നതു കാണാറില്ല. കൊലപാതകത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ല.കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Tags: