ധര്‍മസ്ഥല: യൂട്യൂബറെ ആക്രമിച്ച ആറുപേര്‍ അറസ്റ്റില്‍

Update: 2025-08-10 14:29 GMT

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ യൂട്യൂബറെ ആക്രമിച്ച ആറുപേര്‍ അറസ്റ്റില്‍. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്, ശശികുമാര്‍, കലന്തര്‍, ചേതന്‍ എന്നിവരാണ് അറസ്റ്റിലായത്. ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.