ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: കുഴിക്കാന്‍ ജെസിബിയും

Update: 2025-07-29 14:51 GMT

ബെല്‍ത്തങ്ങാടി: കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ കുഴിച്ചിട്ടിരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ജെസിബിയും ഉപയോഗിക്കുന്നു. കനത്ത മഴ പെയ്യുന്നതിനാല്‍ കുഴികളില്‍ വെള്ളം കയറുന്നത് കുഴിക്കല്‍ നടപടികളെ ബാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ നാല് അടിയില്‍ താഴേക്ക് കുഴിക്കാന്‍ സാധിക്കുന്നില്ല. വളരെ സൂക്ഷ്മതയോടെ ഒരു സ്ഥലത്ത് കുഴിയെടുത്ത് പരിശോധന നടത്തിയതായി പോലിസ് അറിയിച്ചു.