ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍; മൊഴി നല്‍കാനെത്തി പരാതിക്കാരന്‍

Update: 2025-07-26 09:23 GMT

മംഗളൂരു: ധര്‍മ്മസ്ഥല കൂട്ടക്കൊലപാതക കേസില്‍ മൊഴി നല്‍കാന്‍ തയ്യാറായി പരാതിക്കാരന്‍. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിലാണ് ഇയാള്‍ ഹാജരായത്. തന്റെ അഭിഭാഷകനൊപ്പമാണ് അദ്ദേഹം കദ്രിയിലെ ഐബി ഓഫിസില്‍ എത്തിയത്. ഡിഐജി (റിക്രൂട്ട്മെന്റ് വിഭാഗം) എംഎന്‍ അനുചേത്തിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കും. തുടര്‍ന്നായിരിക്കും അടുത്തഘട്ട നടപടികള്‍ ആരംഭിക്കുക.


ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍, കര്‍ണാടക സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ആഭ്യന്തര സുരക്ഷാ വിഭാഗം) പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഡിഐജി (റിക്രൂട്ട്മെന്റ് വിഭാഗം) എംഎന്‍ അനുചേത്, ഡിസിപി (സിഎആര്‍ സെന്‍ട്രല്‍) സൗമ്യ ലത, എസ്പി (ആഭ്യന്തര സുരക്ഷാ വിഭാഗം) ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവരുള്‍പ്പെടെയുളളവര്‍ അന്വേഷണ സംഘത്തിലുണ്ട്.

അതേസമയം, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍, അന്വേഷണത്തിന്റെ പുരോഗതിയും ദിശയും ചര്‍ച്ച ചെയ്തു.

Tags: