ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മൃതദേഹങ്ങള്‍ക്കായി കുഴിയ്ക്കല്‍ പുരോഗമിക്കുന്നു

Update: 2025-07-29 09:30 GMT

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു കൊന്നു കുഴിച്ചിട്ടെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളില്‍ കുഴിയ്ക്കല്‍ പുരോഗമിക്കുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് കുഴിയ്ക്കല്‍ നടക്കുന്നത്. നേത്രാവതി നദിയുടെ കുളിക്കടവിന് മുകള്‍ഭാഗത്തായി വനത്തിലെ 13 പ്രദേശങ്ങളിലാണ് പോലിസും വിദഗ്ദരും അടങ്ങിയ സംഘം പരിശോധിക്കുന്നത്. മംഗളൂരുവിലെ കെഎംസി ആശുപത്രിയിലെ ഡോ. ജഗദീഷ് റാവുവും ഡോ. രശ്മിയും പോലിസ് സംഘത്തിന് ഒപ്പമുണ്ട്. അസ്ഥിക്കൂടങ്ങള്‍ പരിശോധിക്കലാണ് അവരുടെ ചുമതല. ഓരോ സ്ഥലത്തും രണ്ടു സായുധ പോലിസുകാരെ കാവല്‍ നിര്‍ത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനമില്ല.