ധര്‍മസ്ഥല: കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്ത് നിന്നും 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം പ്രത്യേക പോലിസ് സംഘം അന്വേഷിക്കും. അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ട് ജൂലൈ 15ന് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പ്രത്യേക സംഘം അന്വേഷിക്കുക. അതേസമയം, സംരക്ഷിത വനത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ വനസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി ഖാണ്ഡറെ പറഞ്ഞു.