ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: ബാഹുബലി കുന്നില്‍ പുതിയ മണ്ണിട്ടെന്ന് അഭിഭാഷകന്‍

Update: 2025-08-09 15:33 GMT

ധര്‍മസ്ഥല: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടെന്ന് കരുതുന്ന പ്രദേശത്ത് പുതിയ മണ്ണിട്ടെന്ന് അഭിഭാഷകന്‍. തെളിവുകള്‍ കണ്ടെത്താതിരിക്കാനാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനായ എന്‍ മഞ്ജുനാഥ് ആരോപിച്ചു. ബാഹുബലി കുന്നിലാണ് പുതിയ മണ്ണിട്ടിരിക്കുന്നത്. അതിന്റെ ചിത്രങ്ങളും അഭിഭാഷകന്‍ പങ്കുവച്ചു. സംരക്ഷിത പ്രദേശത്ത് ഇത്തരത്തില്‍ മണ്ണും മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഗൂഡാലോചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.