ധാരാലി ദുരന്തം; പെനട്രേറ്റിങ് റഡാറുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Update: 2025-08-09 09:20 GMT

ദെറാഡൂൺ: ധാരാലി പ്രളയ ദുരന്തത്തിൽ പ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യം അഞ്ചാം ദിവസത്തിലേക്ക് . ഇതുവരെ 650 പേരെ രക്ഷിക്കാനായെന്ന് സർക്കാർ അറിയിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് രക്ഷപ്രവർത്തനം. പെനട്രേറ്റിംഗ് റഡാറുകൾ ഉപയോഗിച്ചുള്ള പരിശോധനയ്ക്കം നടക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് 20-30 അടി വരെ താഴെ കുടുങ്ങിക്കിടക്കുന്ന ആളുകളെയോ മൃതദേഹങ്ങളെയോ തിരിച്ചറിയാൻ ഇവക്കുകഴിയും.

ഓഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 1.45 നാണ് ഉത്തരകാശി ജില്ലയിലെ ധാരാലിയിൽ ഒരു മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് ഖീർ ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ധരാലി ഗ്രാമം 34 സെക്കൻഡിനുള്ളിൽ നിലംപൊത്തി. ഇതുവരെ 5 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 100 മുതൽ 150 വരെ ആളുകളെ കാണാതായിട്ടുണ്ട്, അവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

Tags: