നിയമലംഘനം; അബൂദബിയില്‍ ഹെല്‍ത്ത് സെന്ററിന് 10 ലക്ഷം ദിര്‍ഹം പിഴ

രേഖകളില്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തില്‍ സെന്ററിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

Update: 2024-02-05 11:37 GMT

അബൂദബി: ആരോഗ്യ മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനത്തിനെതിരേ കര്‍ശന നടപടിയെടുത്ത് അബൂദബി ആരോഗ്യ വകുപ്പ്. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെല്‍ത്ത് സെന്ററിന് 10 ലക്ഷം (2 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹമാണ് പിഴ ചുമത്തിയത്. രേഖകളില്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തില്‍ സെന്ററിലെ ചില ഡോക്ടര്‍മാര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹെല്‍ത്ത് സെന്ററിന്റെ എല്ലാ ശാഖകകളിലും ദന്ത ചികില്‍സ നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇതിന് പുറമെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ എട്ട് ഹെല്‍ത്ത് സെന്ററുകള്‍, നാല് പരിചരണ കേന്ദ്രങ്ങള്‍, ഒരു ഡെന്റല്‍ ക്ലിനിക്, ഒക്യുപേഷനല്‍ മെഡിസിന്‍ സെന്റര്‍, ലബോറട്ടറി, മെഡിക്കല്‍ സെന്റര്‍ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.

Tags:    

Similar News