ഉണ്ണികൃഷ്ണന്‍ പോറ്റി ദുരൂഹതയുള്ളയാളെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Update: 2025-10-07 05:35 GMT

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണം നഷ്ടപ്പെട്ടാല്‍ അതിനു കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇതുസംബന്ധിച്ച് ദേവസ്വം വിജിലന്‍സിന്റെ റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമെ കൃത്യമായ ഉത്തരം ലഭിക്കൂ എന്നും പ്രശാന്ത് പറഞ്ഞു. സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും പ്രശാന്ത് പറഞ്ഞു. 2019 ഡിസംബറില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇമെയില്‍ സന്ദേശങ്ങളിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

നിലവില്‍ ദേവസ്വം ബോര്‍ഡ് യോഗം നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, പോറ്റി ദുരൂഹതയുള്ളയാളാണെന്നും ദേവസ്വം ബോര്‍ഡിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇതുവരെ പ്രതിപക്ഷം തള്ളിപറഞ്ഞില്ലല്ലോ എന്നും പ്രശാന്ത് ചോദിച്ചു.

Tags: