വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പുറത്ത്
ഒന്‍പതു പേര്‍ മരണപ്പെട്ടു, നാലുപേര്‍ക്ക് പരിക്ക്
പാലക്കാട്: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്ത്. ഒന്‍പതു പേര്‍ മരണപ്പെട്ടു, നാലുപേര്‍ക്ക് പരിക്ക്. മലപ്പുറം പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളായവരുമാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് കുട്ടികളടക്കം പ്രധാന അധ്യാപക, ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പൊള്ളാച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ മരിച്ചവര്‍
1. പാലൂര്‍ പരുത്തിയില്‍ അജിത (54)പുലാമന്തോള്‍ സ്വദേശിനി(പ്രധാനാധ്യാപിക, പാങ്ങ് ജിഎല്‍പിസ്)
2. റംല(52)പാങ്ങ് സ്വദേശിനി(അധ്യാപിക)
3. സുഹ്റ(43)പാങ്ങ് സ്വദേശിനി(അധ്യാപിക)
4. ആശ(41)പാങ്ങ് സ്വദേശിനി(അധ്യാപിക)
5. മജീദ്(43)പാങ്ങ് സ്വദേശി(അധ്യാപകന്‍)
6. സാജിത(45)പാങ്ങ് സ്വദേശിനി(അധ്യാപിക)
7. ഷക്കീന(37)(അധ്യാപിക)
8. റുക്കിയ (39)
9. ഹിഷാം(12)
അപകടത്തില്‍ പരിക്കേറ്റവര്‍
10. ഷഹദിന്‍(11)
11. നൗഷാദ്(39)(സ്‌കൂള്‍ ഡ്രൈവര്‍)
12. മസ്നീന്‍(10)
13. ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ്