ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് ഡെപ്യൂട്ടി കലക്ടര്‍

Update: 2024-12-05 09:37 GMT

കോഴിക്കോട്: എലത്തൂരില്‍ എച്ച്പിസിഎല്‍(ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ടാങ്കില്‍നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി. ടാങ്കിലെ ഇന്ധനം മുഴുവനായി നീക്കംചെയ്ത് പരിശോധന നടത്തുമെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. നാട്ടുകാരുടെ ആശങ്ക അകറ്റുമെന്നുംഇന്ധനം എത്രത്തോളം പരന്നിട്ടുണ്ട് എന്ന് പരിശോധിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമാക്കി.

ലീക്ക് ഉണ്ടായ സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനേ തുടര്‍ന്നാണ് ടാങ്കിലെ ഇന്ധനം നീക്കി പരിശോധിക്കാനുള്ള തീരുമാനം. തോട് ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക് ഇന്ധനം പടര്‍ന്ന സാഹചര്യത്തില്‍ അധികൃതരുമായി ചര്‍ച്ച നടത്തി ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ വിഭാഗവും പ്രദേശത്തെ വീടുകളില്‍ സര്‍വേ നടത്തി ഇന്ധന ചോര്‍ച്ച മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

Tags: