മൂന്നു നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗ പൊളിക്കാന്‍ നീക്കം; ജുനാഗഡ് കോര്‍പറേഷന് കോടതിയലക്ഷ്യ നോട്ടീസ്
അഹമദാബാദ്: മൂന്നു നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗ പൊളിക്കാന്‍ നോട്ടിസ് നല്‍കിയ ജുനാഗഡ് മുന്‍സിപ്പല്‍ കോര്‍പറേഷന് ഗുജറാത്ത് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ഇത്തരം ആരാധനാലയങ്ങള്‍ പൊളിക്കരുതെന്ന 2018ലെ സുപ്രിംകോടതി വിധി ലംഘിച്ചാണ് കോര്‍പറേഷന് നോട്ടീസ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി ദര്‍ഗ കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രിംകോടതി വിധിയും പിന്നീടുള്ള സര്‍ക്കാര്‍ ഉത്തരവുകളും ചൂണ്ടിക്കാട്ടി കോര്‍പറേഷന് മറുപടി നല്‍കിയിട്ടും അതൊന്നും അംഗീകരിക്കാതെ ദര്‍ഗ പൊളിക്കുമെന്നാണ് ടൗണ്‍ പ്ലാനിങ് ഓഫിസര്‍ പറയുന്നതെന്ന് ദര്‍ഗ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ വാദം പരിഗണിച്ചാണ് കോര്‍പറേഷന് കോടതിയലക്ഷ്യ നോട്ടിസ് നല്‍കിയത്.