തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ്. സത്യസന്ധത ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അതാണ് താന്‍ പാര്‍ട്ടി വിട്ടു പോകാന്‍ കാരണമെന്നും ജോബ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം നഷ്ടപ്പെട്ടതാണ് തന്റെ രാജിയുടേ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുധാകരനോട് പാര്‍ട്ടി കാട്ടിയത് കടുത്ത നന്ദികേടാണെന്നും അദ്ദേഹത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ വാക്ക് പാലിക്കപ്പെട്ടില്ലെന്നും ഒരുപറ്റം നേതാക്കളുടെ കൈപ്പിടിയിലാണ് സംഘടനയെന്നും ജോബ് ആരോപിച്ചു. കെ സി വേണുഗോപാലിനെതിരെ കടുത്ത ഭാഷയിലാണ് എം.ജെ. ജോബ് പ്രതികരിച്ചത്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതാവ്, കെ സി വേണുഗോപാലിനെ 'ടെര്‍മിനേറ്റഡ് ഹെഡ്' എന്ന് വിളിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. അസംതൃപ്തരായ ഒട്ടനവധി നേതാക്കള്‍ ഇനിയും കോണ്‍ഗ്രസ് വിട്ടു പുറത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.