'ചിക്കന്‍ ചോദിച്ചു'; മകനെ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്ന് മാതാവ്

Update: 2025-09-29 05:25 GMT

മുംബൈ: നോണ്‍ വെജിറ്റേറിയന്‍ ആവശ്യപ്പെട്ടതിനേതുടര്‍ന്ന് മകനെ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്ന് കൊന്ന് മാതാവ്. കൂടെയുണ്ടായിരുന്ന കുട്ടിയുടെ സഹോദരിക്കും പരിക്കുപറ്റി. മഹാരാഷ്ട്രയിലെ പാല്‍ഘട്ടിലാണ് സംഭവം. ഏഴുവയസ്സുകാരനാണ് മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്.

ചിന്മയ് ധുംഡെ എന്ന ആണ്‍കുട്ടി മാതാവായ പല്ലവി ധുംഡെയോട് തനിക്ക് ഒരു ചിക്കന്‍ വിഭവം കഴിക്കണമെന്ന് പറയുകയായിരുന്നു. ഇതില്‍ പ്രകോപിതയായ അവര്‍ അവനെ ചപ്പാത്തി പരാത്താന്‍ ഉപയോഗിക്കുന്ന കോലുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഉടന്‍ തന്നെ മരിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതര പരിക്ക് പറ്റിയ കുട്ടിയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് വിവരം പോലിസിനെ അറിയിച്ചത്. തുടര്‍ന്ന് ലോക്കല്‍ പോലിസും, ലോക്കല്‍ ക്രൈംബ്രാഞ്ചും, സബ് ഡിവിഷണല്‍ ഓഫീസറും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. പല്ലവി ധുംഡെയെ പോലിസ് അറസ്റ്റ് ചെയ്തു.

Tags: