'പള്ളി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം'; ആദിവാസി ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വആക്രമണം

Update: 2026-01-30 05:42 GMT

നബരംഗ്പൂര്‍: ആദിവാസികളായ ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വആക്രമണം. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം. ക്രിസ്ത്യന്‍ പള്ളി കേന്ദ്രീകരിച്ചാണ് സംഭവം. തങ്ങളുടെ പ്രാര്‍ഥനയ്ക്ക് ക്രിസ്ത്യാനികള്‍ തടസ്സം സൃഷ്ടിക്കുന്നെന്നു പറഞ്ഞാണ് ആക്രമണം. പ്രദേശവാസികള്‍ പറയുന്നതിനുസരിച്ച്, ഒരു കൂട്ടം ഹിന്ദുത്വര്‍ സ്ഥലത്തെത്തുകയും ഇവിടെ നിന്നു ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലങ്കില്‍ എല്ലാവരെയും നാടു കടത്തുമെന്നാണ് നിര്‍ദേശം. ഏകദേശം മുപ്പതോളം ആദിവാസി ക്രിസ്ത്യാനി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഹിന്ദുക്കളുടെ പുണ്യഭൂമിയായ കാവും ക്രിസ്ത്യന്‍ പള്ളിയും ഒരേ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ പള്ളി ഇവിടെ നിന്നുമാറ്റണമെന്ന് ഹിന്ദുത്വര്‍ ആവശ്യമുന്നയിക്കുകയായിരുന്നു. അതേസമയം, 18 വര്‍ഷമായി യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലാതെയാണ് ഇവിടത്തെ ജനങ്ങള്‍ ജീവിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഏകദേശം 250ഓളം ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന വില്ലേജാണ് കപ്പേന. കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ച ഇവരില്‍ ചിലര്‍ കാലക്രമേണ ക്രിസ്ത്യന്‍ മതത്തിലേക്ക് കടക്കുകയായിരുന്നു.

മുമ്പും ഇത്തരത്തില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തിയ ആക്രമണങ്ങളാണ് പലതും. ക്രിസ്ത്യന്‍ പുരോഹിതനെകൊണ്ട് പശുവിന്റെ ചാണകം തീറ്റിക്കുകയും ഹിന്ദു പ്രാര്‍ഥനകള്‍ ചൊല്ലിക്കുകയും ചെയ്ത സംഭവം അത്തരത്തില്‍ ഒന്നായിരുന്നു.

Tags: