പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ സിബിഐ അന്വേഷണം വേണമെന്നാവശ്യം. 'പുനര്‍ജ്ജനി' പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് ,സിബിഐ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ.
സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചു. അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കേസില്‍ വിജിലന്‍സിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണം നടത്തിയെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നത്.വിഡി സതീശനെതിരേ സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ശുപാര്‍ശയില്‍ പറയുന്നു. മണപ്പാട് ഫൗണ്ടേഷന്‍ എന്ന പേരില്‍ പുനര്‍ജനി പദ്ധതിയ്ക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ച് വിദേശത്ത് പോയി പണം സ്വീകരിച്ചുവെന്നാണ് വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തല്‍.