തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതര വിഭാഗത്തില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വായുവിന്റെ ഗുണനിലവാരം ഗുരുതര വിഭാഗത്തില്‍ തുടരുന്നു. ആകാശം മുഴുവന്‍ കനത്ത മൂടല്‍മഞ്ഞില്‍ മൂടപ്പെട്ടിരിക്കുകയാണ്. അയല്‍ പ്രദേശങ്ങളിലെ വൈക്കോല്‍ കത്തുന്നതാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിന് ഏറ്റവും കാരണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം, രാവിലെ 8 മണിക്ക് ബവാനയില്‍ ഏറ്റവും ഉയര്‍ന്ന എക്യുഐ 460 ആയി രേഖപ്പെടുത്തി.
ഡാറ്റ പ്രകാരം, രാവിലെ 8 മണിക്ക് ആനന്ദ് വിഹാര്‍ -431, ബവാന -460, ചാന്ദ്നി ചൗക്ക് -455, അശോക് വിഹാര്‍ -348, നോര്‍ത്ത് കാമ്പസ് ഡിയു -414, ദ്വാരക സെക്ടര്‍ 8 -400, ഐടിഒ -438, മുണ്ട്ക -438, നരേല -432, രോഹിണി -447 എന്നിങ്ങനെയാണ് വായുനിലവാര സൂചിക.