ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഓഫിസില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചു; അനുമതിയില്ലാതെയെന്ന് പ്രസിഡന്റ്

Update: 2025-05-30 03:35 GMT
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഓഫിസില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചു; അനുമതിയില്ലാതെയെന്ന് പ്രസിഡന്റ്

ന്യഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ ഓഫിസില്‍ അനുമതിയില്ലാതെ സവര്‍ക്കറുടെ ഛാായാചിത്രം സ്ഥാപിച്ചു. എബിവിപി നേതാവും യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായ വൈഭവ് മീണയാണ് ഇത് ചെയ്തത്. സവര്‍ക്കാര്‍ ധീരനായ സ്വാതന്ത്രസമര സേനാനിയായിരുന്നുവെന്നും ആധുനിക ഇന്ത്യയുടെ രൂപീകരണത്തിന് ആശയങ്ങള്‍ നല്‍കിയെന്നും ഛായാചിത്രം സ്ഥാപിച്ച് വൈഭവ് മീണ അവകാശപ്പെട്ടു. എന്നാല്‍, ഇതിനെ യൂണിയന്‍ നേതൃത്വം പ്രസ്താവനയില്‍ വിമര്‍ശിച്ചു.

കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ് സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചതെന്ന് യൂണിയന്‍ പ്രസിഡന്റ് നിതീഷ് കുമാറും ജനറല്‍ സെക്രട്ടറി മുന്‍തഹ ഫാത്വിമയും പ്രസ്താവനയില്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടായാല്‍ മാത്രമേ ചിത്രങ്ങള്‍ സ്ഥാപിക്കാവൂയെന്നാണ് ചട്ടം. അതിനാല്‍ തന്നെ ഒരു സംഘടനകളും തങ്ങളുടെ ആരാധ്യവ്യക്തികളുടെ ചിത്രങ്ങള്‍ സ്ഥാപിക്കാറില്ലെന്നും പ്രസ്താവന പറയുന്നു.

Similar News