'ഡല്‍ഹി കലാപ ഗൂഡാലോചന കേസ്': തസ്‌ലീം അഹമദിന്റെ ജാമ്യാപേക്ഷ തള്ളി

Update: 2025-09-02 09:15 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കലാപഗൂഡാലോചന കേസില്‍ പ്രതി ചേര്‍ത്ത തസ്‌ലീം അഹമദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. കേസിലെ വിചാരണ വൈകുകയാണെന്നും ജാമ്യം വേണമെന്നുമാണ് എഡുക്കേഷന്‍ കണ്‍സള്‍ട്ടന്റ് കൂടിയായ തസ്‌ലീം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, യുഎപിഎ നിയമത്തിലെ 43(ഡി)വകുപ്പ് പ്രകാരം നോക്കുകയാണെങ്കില്‍ കുറ്റാരോപിതനെതിരേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി പറഞ്ഞു.