ചെങ്കോട്ടയില്‍ നിന്ന് വെടിയുണ്ടകളും സര്‍ക്യൂട്ട് ബോര്‍ഡും കണ്ടെടുത്ത് ഡല്‍ഹി പോലിസ്

Update: 2025-08-07 06:47 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നിന്ന് വെടിയുണ്ടകളും സര്‍ക്യൂട്ട് ബോര്‍ഡും കണ്ടെടുത്ത് ഡല്‍ഹി പോലിസ്.സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡല്‍ഹി പോലിസ് നടത്തിയ തിരച്ചിലിലാണ് രണ്ട് പഴയ വെടിയുണ്ടകളും പഴയതായി തോന്നിയ ഒരു സര്‍ക്യൂട്ട് ബോര്‍ഡും കണ്ടെടുത്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കുടുതല്‍ വിവരശേഖരണത്തിനായി വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു.

കണ്ടെടുത്ത സര്‍ക്യൂട്ട് ബോര്‍ഡ് ചെങ്കോട്ടയില്‍ മുമ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഉപയോഗിച്ച ലൈറ്റിംഗ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നേരത്തെ, ചെങ്കോട്ടയില്‍ പതിവ് സുരക്ഷാ പരിശീലനത്തിനിടെ ഡമ്മി ബോംബ് കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍മാരും ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ ഏഴ് ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags: