സാക്കിര്‍ ഹുസൈന്‍ കോളജിലെ മലയാളി വിദ്യാര്‍ഥികളെ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ആക്രമിച്ച സംഭവം; അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

Update: 2025-10-03 07:08 GMT

തിരുവനന്തപുരം: സാക്കിര്‍ ഹുസൈന്‍ കോളജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അദ്ദേഹം ഫെയ്ബുക്കിലൂടെ പങ്കുവച്ചു.

സാമൂഹിക വിരുദ്ധരില്‍ നിന്നും സംരക്ഷണമൊരുക്കേണ്ട പോലിസ് തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പഠനത്തിനും ഉപജീവനത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവരെ ഉപദ്രവിക്കാന്‍ മറ്റു കുറ്റവാളികള്‍ക്കിത് പ്രോത്സാഹനമാകും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രസ്തുത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ന്യൂഡല്‍ഹിയിലെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. 2025 സെപ്തംബര്‍ 24 നു നടന്ന സംഭവത്തിനിടെ ഹിന്ദിയില്‍ സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സാമൂഹിക വിരുദ്ധരില്‍ നിന്നും സംരക്ഷണമൊരുക്കേണ്ട പോലിസ് തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പഠനത്തിനും ഉപജീവനത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവരെ ഉപദ്രവിക്കാന്‍ മറ്റു കുറ്റവാളികള്‍ക്കിത് പ്രോത്സാഹനമാകും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രസ്തുത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

Tags: