മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് എതിരായ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

Update: 2026-03-09 07:28 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് എതിരായ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി.

സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല നടപടികളും ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. ഇഡി കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കാനും കോടതി നിര്‍ദേശം നല്‍കി. ദേശീയ തലസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണിത് എന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. കെജ്രിവാളിനും സിസോദിയയ്ക്കും എതിരെ മതിയായ തെളിവുകളുണ്ട്.

സിബിഐയുടെ കേസിനെ പിന്തുണയ്ക്കുന്ന സാക്ഷികളുമുണ്ട് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ വിചാരണക്കോടതി കണക്കിലെടുത്തില്ലെന്നും ഹരജിയില്‍ സിബിഐ ചൂണ്ടിക്കാട്ടി. ഹരജി വീണ്ടും ഈ മാസം 16ന് വീണ്ടും പരിഗണിക്കും.

Tags: