ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നു മുഖ്യമന്ത്രി അതിഷി മര്‍ലേന വിജയിച്ചു. ആംആദ്മി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ പരാജയത്തില്‍ തളര്‍ന്ന ആംആദ്മി പാര്‍ട്ടിക്ക് ഇത് തെല്ലൊരാശ്വാസം പകര്‍ന്നിട്ടുണ്ട്. 1884 വോട്ടുകള്‍ക്കാണ് കെജ്‌രിവാള്‍ തോറ്റത്. 70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി ലീഡ് ചെയ്യുകയാണ്.