ചെങ്കോട്ടക്കു സമീപം കാര്‍ സ്‌ഫോടനം; 10 മരണം, മരണ സംഖ്യ കൂടിയേക്കും, 24 പേര്‍ക്കു പരിക്ക്

നഗരത്തിലുടനീളം അതീവ ജാഗ്രതാ നിര്‍ദ്ദേശം

Update: 2025-11-10 14:47 GMT

ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സ്‌ഫോടനത്തില്‍  10 മരണം. മരണസംഖ്യ കൂടാന്‍ സാധ്യത. 24 പേര്‍ക്കു പരിക്ക്. എട്ടു വാഹനങ്ങള്‍ കത്തിനശിച്ചു. സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനു സമീപമാണ് സ്‌ഫോടനം.

ന്യൂഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. എന്‍എസ്ജി ബോംബ് സ്‌ക്വാഡും സ്ഥലത്തുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്.