ഹോട്ട് എയര്‍ ബലൂണ്‍ സവാരിക്ക് തുടക്കം കുറിച്ച് ഡല്‍ഹി; ആദ്യ സവാരി ഇന്ന് വൈകീട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യമുനാ തീരത്ത് ആദ്യമായി ഹോട്ട് എയര്‍ ബലൂണ്‍ സവാരിക്ക് തുടക്കമാവുകയാണ്. യമുനാ റിവര്‍ഫ്രണ്ട് ആക്ടിവേഷന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ പദ്ധതി, ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 4.30ന് അസിതയില്‍ പൊതുജനങ്ങള്‍ക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും. സരായ് കാലെ ഖാന്റെ അടുത്തുള്ള ബാന്‍സേര പാര്‍ക്കില്‍ നടന്ന ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
യമുനാ പ്രളയമേഖലയിലെ പച്ചപ്പിനു മുകളിലൂടെ ഉയരുന്ന വര്‍ണ്ണശബളമായ ബലൂണ്‍, നഗരവാസികള്‍ക്ക് മുന്‍പ് ലഭിച്ചിട്ടില്ലാത്ത മനോഹരമായ കാഴ്ചയാണ് നല്‍കുന്നത്. പരിശീലനം ലഭിച്ച പൈലറ്റുമാര്‍, ഗ്രൗണ്ട് ക്രൂ, അനുകൂലമായ കാലാവസ്ഥ എന്നിവ ആവശ്യമുള്ള ഒരു പ്രത്യേക പ്രവര്‍ത്തനമാണ് ഹോട്ട് എയര്‍ ബലൂണിംഗ്. ഓരോ പറക്കലിനും മുന്‍പ് സുരക്ഷാ പരിശോധനകള്‍ നിര്‍ബന്ധമാണ്. ബര്‍ണറുകള്‍, ബാസ്‌കറ്റ്, കയറുകള്‍, എമര്‍ജന്‍സി ഗിയര്‍ എന്നിവ പരിശോധിക്കും. ക്രൂവിന് ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തും, കാറ്റിന്റെ ദിശ മാറിയാല്‍ ഉടന്‍ തന്നെ സവാരി നിര്‍ത്തുകയും ചെയ്യും.