ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള മയൂര്‍വിഹാറിലെ സെന്റ് മേരീസ് പള്ളിക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയയാള്‍ രൂപക്കൂട് ഇഷ്ടിക കൊണ്ട് എറിഞ്ഞു തകര്‍ത്തു. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് ആക്രമണമുണ്ടായത്. ഇഷ്ടിക കൊണ്ടുള്ള ഏറില്‍ രൂപക്കൂടിന്റെ ചില്ല് തകര്‍ന്നു. ഇതേതുടര്‍ന്ന് അകത്തുള്ള പ്രതിമ മറ്റൊരിടത്തേക്ക് മാറ്റി.