ഫെലോഷിപ്പ് വിതരണം അവതാളത്തില്‍; ഗവേഷണം മുന്നോട്ടു കൊണ്ടുപോകാനാകാതെ ആദിവാസി വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: നാഷണല്‍ ഫെലോഷിപ്പ് ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (എന്‍എഫിടി) വിതരണം വൈകുന്നത് നൂറുകണക്കിന് ആദിവാസി ഗവേഷകരെ സാമ്പത്തികവും വൈകാരികവുമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്ന് റിപോര്‍ട്ട്. ഹോസ്റ്റല്‍, ട്യൂഷന്‍ ഫീസ് എന്നിവ അടയ്ക്കാനും പ്രസിദ്ധീകരണ ചെലവുകള്‍ വഹിക്കാനും പലര്‍ക്കും സാധിക്കുന്നില്ല.
എംഫില്‍ പിഎച്ച്ഡി എന്നിവ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്നതിനായി ഉണ്ടാക്കിയ പദ്ധതിയാണ് ഗോത്രകാര്യ മന്ത്രാലയത്തിന്റെ ഒരു പ്രധാന സംരംഭമായ എന്‍എഫ്എസ്ടി. നിലവില്‍ ഏകദേശം 3,000 പേര്‍ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്.
പലര്‍ക്കും, ഫെലോഷിപ്പ് എന്നത് വെറും ഒരു വിദ്യാദ്യാസ പിന്തുണ എന്നതിനപ്പുറത്ത് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അവരെ പ്രാപ്തരാക്കുന്ന ഒരു ലൈഫ്ലൈന്‍ പദ്ധതി കൂടിയാണ്. എന്നാല്‍ മാസങ്ങളായി ഈ തുക ലഭിക്കാത്തതില്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലാണ്.ഓഗസ്റ്റ് മധ്യത്തില്‍ എന്‍എഫ്ടി പോര്‍ട്ടലില്‍ അംഗീകാരം രേഖപ്പെടുത്തിയിട്ടും 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കുടിശ്ശിക ഇപ്പോഴും തീര്‍പ്പാക്കിയ്ട്ടില്ലെന്നും ഫെലോഷിപ്പ് ഗഡുക്കള്‍ മാസങ്ങള്‍ വൈകിയാണ് പുറത്തിറക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇതൊക്കെ വരി#ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നമാണെന്നും വിദ്യാര്‍ഥികള്‍ അടിവരയിടുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക കൃത്യമായ ഒരുത്തരം നല്‍കാന്‍ ്ധികൃതര്‍ തയ്യാറാകുന്നില്ലെന്നും അവര്‍പറയുന്നു.
'ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ചില വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ എന്‍എഫ്എസ്ടി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍, അഞ്ച് വര്‍ഷത്തേക്ക് അനുവദിച്ച ഫണ്ട് വെറും നാല് വര്‍ഷത്തിനുള്ളില്‍ തീര്‍ന്നുവെന്നും പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് പദ്ധതികള്‍ പ്രകാരം മറ്റ് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ ഉപയോഗിച്ചതായുമാണ് അധികൃതര്‍ പറയുന്നതെന്ന് അവര്‍ പറയുന്നു. ആദിവാസികളായതിനാല്‍ എല്ലായിടത്തും തങ്ങള്‍ നേരിടേണ്ടിവരുന്നുവെന്നും അതില്‍ തന്നെ ഇത് വലിയൊന്നാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നതിനായി ഉദ്ദേശിച്ചുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിന് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതിനോടകെ തന്നെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഫണ്ടിംഗ് വെട്ടിക്കുറയ്ക്കല്‍, വൈകിയ വിതരണം, വ്യവസ്ഥാപിത നിര്‍വ്വഹണ പരാജയങ്ങള്‍ എന്നിവ സര്‍ക്കാരിനെതിരെ അവഗണനയും വിവേചനവും സംബന്ധിച്ച ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

