എംകെ സ്റ്റാലിനെതിരേ അപകീർത്തി പരാമർശം; തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അറസ്റ്റിൽ

Update: 2024-08-05 07:40 GMT

ചെന്നൈ: മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കുറിച്ച് അപകീര്‍ത്തി പരാമര്‍ശംനടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ ചെന്നൈ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഡിഎംകെ പോലിസില്‍ പരാതി നല്‍കിയിരുന്നു.

കേസെടുത്ത പെരവള്ളൂര്‍ പോലിസ് ഞായറാഴ്ച വ്യാസാര്‍പാടിയിലുള്ള വീട്ടിലെത്തി കബിലനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പ്രതിഷേധിച്ചു. ബിജെപിക്കാരെ അടിച്ചമര്‍ത്താന്‍ ഡിഎംകെ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എന്നാല്‍, സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന് യാതൊരു ശ്രദ്ധയും നല്‍കുന്നില്ലെന്നും അണ്ണാമലൈ ആരോപിച്ചു.

Tags: