മാനനഷ്ടക്കേസ്; ശോഭാ സുരേന്ദ്രന്‍ ഹാജരാകണമെന്ന് കോടതി ഉത്തരവ്

Update: 2026-03-18 11:00 GMT

കൊച്ചി: ശോഭാ സുരേന്ദ്രന് എതിരായി ഇ പി ജയരാജന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിയായ ശോഭാ സുരേന്ദ്രന്‍ ഹാജരാകണമെന്ന് ഉത്തരവ്.

2024-ല്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ പി ജയരാജന്‍ ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശോഭാ സുരേന്ദ്രന്‍ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്. കേസ് ഉടനടി തെളിവെടുത്ത് തീര്‍പ്പാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം

2024 ഏപ്രിലില്‍ ഇ പി ജയരാജന്‍ ബിജെപിലേയ്ക്ക് വരാന്‍ ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്തു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഇ പി ജയരാജന്‍ കോടതിയെ സമീപിച്ചത്.

Tags: