മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ മാനനഷ്ടക്കേസ്; നടപടികള്‍ സ്റ്റേചെയ്ത് സുപ്രിംകോടതി

Update: 2025-10-10 07:54 GMT

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരേ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ ഫയല്‍ ചെയ്ത മാനനഷ്ട കേസിലെ നടപടികള്‍ സ്റ്റേചെയ്ത് സുപ്രിംകോടതി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കവെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് തോമസ് ഐസക്കിനെതിരേ സാന്റിയാഗോ മാര്‍ട്ടിന്‍ ഫയല്‍ ചെയ്ത കേസ്. മാനനഷ്ട കേസ് റദ്ദാക്കണമെന്ന ഐസക്കിന്റെ ആവശ്യത്തില്‍ സുപ്രിംകോടതി സാന്റിയാഗോ മാര്‍ട്ടിന് നോട്ടിസ് അയച്ചു.

സിക്കിമിലെ ഗാങ്ടോക് വിചാരണാ കോടതിയിലുള്ള കേസിലെ നടപടികളാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. തോമസ് ഐസക്കിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. തടസ്സ ഹരജിയുമായി മാര്‍ട്ടിന്റെ അഭിഭാഷകനും കോടതിയില്‍ ഹാജരായിരുന്നു.

Tags: