സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് കര്‍ശനമാക്കിയ വെള്ളനിറം പിന്‍വലിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് കര്‍ശനമാക്കിയ ഏകീകൃത വെള്ളനിറം പിന്‍വലിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഏകീകൃത വെള്ളനിറം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
യോഗത്തില്‍ വെള്ള നിറം പിന്‍വലിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. നിലവിലെ വെള്ള നിറം ആകര്‍ഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് ജീവനുകള്‍ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളം നിറം നിര്‍ബന്ധമാക്കിയത്.
മറ്റു ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും ശ്രദ്ധയില്‍പെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളില്‍ പൊതുവാഹനങ്ങള്‍ക്ക് വെള്ള ആക്കിയതും നിറം മാറ്റത്തിന് പ്രേരണയായി. നിറംമാറ്റത്തിനെതിരേ സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വീണ്ടും നീക്കം സജീവമായത്.