കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ തീരുമാനം

Update: 2025-07-10 07:40 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ തീരുമാനം. കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനമായി. മകന്‍ നവനീതിന് സര്‍ക്കാര്‍ ജോലി നല്‍കുകയും വീട് നിര്‍മിച്ച് നല്‍കുകയും ചെയ്യും. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ബിന്ദുവിന്റെ കുടുംബത്തിന് സഹായമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറിയിരുന്നു. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

ജൂലൈ മൂന്നിനാണ് മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീണ് ബിന്ദു മരിച്ചത്. മകളുടെ ചികില്‍സാര്‍ഥമാണ് ബിന്ദു മെഡിക്കല്‍കോളജിലേക്ക് എത്തിയത്. മകള്‍ക്ക് കൂട്ടിരിക്കാന്‍ പോയ ബിന്ദു ശുചിമുറിയിലേക്ക് പോയ സമയത്ത് കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഏറെ നേരം നടത്തിയ പരിശോധനയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിനെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags: